
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രിത പ്രവേശനം
- കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നു മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്.
എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉണ്ടെങ്കിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയില്ല.
CATEGORIES News
TAGS KOZHIKODE