ജില്ലയിൽ 109 കണ്ടിജന്റ്                       ജീവനക്കാരെ നിയമിക്കുന്നു

ജില്ലയിൽ 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

  • ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം

കോഴിക്കോട്:ആരോഗ്യവകുപ്പിന് കീഴിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കോഴിക്കോട് ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ (30 ദിവസത്തേക്ക് മാത്രം) 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു.

യോഗ്യത: പത്താം ക്ലാസ് ജയം. വീടുകൾ, സ്ഥാപനങ്ങൾഎന്നിവിടങ്ങൾ സന്ദർശിച്ച്
ഉറവിട നശീകരണം നടത്താൻ ശാരീരികശേഷി ഉള്ളവരായിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻപരിചയം അഭികാമ്യം.

വയസ് 50 ൽ താഴെ.യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഒരു ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് ഒൻപതിന് രാവിലെ 9.30 ന് മലാപ്പറമ്പിലെ ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ (H& FWTC) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )