ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; നിർണായകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; നിർണായകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

  • ആഡംബര വസ്തു‌ക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്.

തിരുവനന്തപുരം: ജി എസ് ടി കൗൺസിൽ യോഗം രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്‌ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന വ്യത്യാസമില്ല.

ആഡംബര വസ്തു‌ക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും നടത്തിയിട്ടില്ല. ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്. സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും. അത്തരം ഒരു അപകടത്തിലേക്ക് പോകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )