ആവേശ തിമർപ്പിൽ ഉള്ളിയേരിയിലെ ഓണാഘോഷം

ആവേശ തിമർപ്പിൽ ഉള്ളിയേരിയിലെ ഓണാഘോഷം

  • നാട്ടുകാരുടെ മുഴുവൻ പങ്കാളിത്തത്തോടെ നടന്ന ഈ ഓണാഘോഷം നാടിന്റെ കൂട്ടായ്മയുടെ മനോഹരമായ മാതൃകയാണെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു

ഉള്ളിയേരി:ചോയി വൈദ്യർ മെമ്മോറിയൽ(സി വി എം) ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബും മോഡേൺ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പുതുമയാർന്ന കായിക പരുപടികളാൽ ആഗസ്ത് 31 ഞയറാഴ്ച്ച സി വി എം മൈതാനിയിൽ ഗംഭീരമായി ആഘോഷിച്ചു.ഉള്ളിയേരി പാലോറ പ്രദേശത്തെ ഈ ഓണാഘോഷം നാടിന്റെ ഉന്മേഷവും ഐക്യവും ഒരുമിച്ചതിന്റെ ഉത്തമ മാതൃകയായിരുന്നു.നാട്ടുകാരുടെ മുഴുവൻ പങ്കാളിത്തത്തോടെ നടന്ന ഈ ഓണാഘോഷം നാടിന്റെ കൂട്ടായ്മയുടെ മനോഹരമായ മാതൃകയാണെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.കുട്ടികളും വനിതകളും പുരുഷന്മാരും മാറ്റുരച്ച വടംവലി മത്സരം ഓണാഘോഷത്തെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

താറാവ് പിടുത്തം,കലം ഉടയ്ക്കൽ,സാരി ഉടുക്കൽ,മൈലാഞ്ചി ഇടൽ,ഗ്ലാസ് ബോൾ മത്സരം തുടങ്ങി വത്യസ്തമായ കായിക പരിപാടികളാലും ജനപങ്കാളിത്തത്താലും ഈ ഓണാഘോഷം വലിയ വിജയമാക്കി തന്ന എല്ലാവർക്കും ക്ലബ്ബ് ഭാരവാഹികൾ നന്ദി പറഞ്ഞു.ഉച്ചയ്ക്ക് ഓണസദ്യയും വൈകീട്ട് പായസ വിതരണവും ഉണ്ടായിരുന്നു.മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്തവർക്കുമെല്ലാം നിരവധി സമ്മാനങ്ങളും നൽകി.ഉത്രാട ദിനത്തിൽ ഈ രണ്ടു ക്ലബ്ബ്കളുടെയും ആഭിമുഖ്യത്തിൽ ഗൃഹാങ്കണ പൂക്കള മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )