ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

  • യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം.

ന്യൂഡൽഹി : ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ.72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. 8 മണിക്കൂറിൽ കുറവ് – ഒരു തുകയും കിട്ടില്ല. റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിന്റും 30 മിനിറ്റ് മുൻപ് വരെ മാറ്റാം.

ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാം, നഗര മേഖലകളിൽ വലിയ ഗുണമാകും എന്ന് റെയിൽവേ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )