
ഡോ.കെ.ബി. മേനോൻ അനുസ്‌മരണം
- വടകരയിലെ ആദ്യ എംപിയായിരുന്നു ഡോ.കെ.ബി.മേനോൻ
വടകര: സോഷ്യലിസ്റ്റും വടകരയിലെ ആദ്യ എംപിയുമായിരുന്ന ഡോ.കെ.ബി.മേനോന്റെ 57-ാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റി ആചരിച്ചു. വടകര റെസ്റ്റ് ഹൗസിലെ പ്ര തിമയിൽ ഹാരാർപ്പണവും
പുഷ്പാർച്ചനയും നടത്തി.

അനുസ്മരണ പരിപാടി ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.സി.വിനോദൻ അധ്യക്ഷനായി. എടയത്ത് ശ്രീധരൻ, വിമല കളത്തിൽ, പി.പി.രാജൻ, സി.കുമാരൻ, കെ.കെ.വനജ,
പി.മഹേഷ് ബാബു, എം.രാജൻ പറമ്പത്ത് സതി, പ്രസാദ് വിലങ്ങിൽ, എന്നിവർ സംസാരിച്ചു.
CATEGORIES News