
ഡ്യൂപ്ലിക്കേറ്റ് ആര്.സി ലഭിക്കാൻ പൊലീസ് സർട്ടിഫിക്കറ്റ് വേണ്ട
- വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാലാണ് നടപടിക്രമങ്ങൾ ചുരുക്കിയത്
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ഡ്യൂപ്ലിക്കേറ്റ് ആര്.സി.) ഇനി പോലീസ് സാക്ഷ്യപത്രം വേണ്ട. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ തീരുമാനം. നിലവിൽ ആർ .സി പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.

രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് ആർ .സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമമാണ് ഒഴിവാക്കിയത്. വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാൽ അസൽ പകർപ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകർപ്പെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുരുക്കിയത്.
CATEGORIES News