തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ വിധി ഉണ്ടാകും- മന്ത്രി കെ.എൻ ബാലഗോപാൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ വിധി ഉണ്ടാകും- മന്ത്രി കെ.എൻ ബാലഗോപാൽ

  • ജനങ്ങളുടെ മനസ്സിൽ ആശങ്ക ഉണ്ടാക്കുന്ന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ടായി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ട്. സമാധാനത്തോടെ ഇത്രയും നന്നായി ജീവിക്കാൻ കഴിയുന്ന സ്ഥലം കേരളമാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഇത്രയും വലിയ പദ്ധതി തയ്യാറാക്കിയാണോ കോൺഗ്രസ് കാര്യങ്ങൾ കാണുന്നത്. ഒളിവിൽ പോയവരും സപ്പോർട്ട് ചെയ്യുന്നവരും മിടുക്കരാണ് എന്നാണോ കരുതുന്നത്. സാമാന്യ മര്യാദ കോൺഗ്രസ് കാണിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ജനങ്ങളുടെ മനസ്സിൽ ആശങ്ക ഉണ്ടാക്കുന്ന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ടായി . ജനങ്ങൾക്ക് നീതി കിട്ടുമോ എന്ന കാര്യത്തിൽ പേടി ഉണ്ട് എന്നും, അത് കോടതി കാണും എന്നാണ് കരുതുന്നത്. രാഹുൽ മാങ്കുട്ടത്തിലിന് സ്വീകരണം നൽകിയതിൽ പടക്കവും വെടിക്കെട്ടും ഇല്ല എന്നെ ഉള്ളു. ഇതൊക്കെ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്പാർട്ടി സമൂഹത്തോട് കാണിക്കേണ്ട സാമാന്യമര്യാദ കാണിക്കണമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )