
തെറ്റായി വ്യാഖ്യാനം ; ‘ദി ഹിന്ദു’ പത്രാധിപകർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു
- തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തിൽ പറയുന്നു
തിരുവനന്തപുരം:’ദി ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് കാണിച്ച് പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിൻ്റെ ഉള്ളടക്കം സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .
അഭിമുഖത്തിൽ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവർത്തി എന്നീ വാക്കുകൾ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തിൽ പറയുന്നു.
അഭിമുഖത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന പദങ്ങൾ ഉപയോഗിക്കുകയോ മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും കേരള സർക്കാരിന്റെ നിലപാടും പ്രസ്താവനകളും ഇങ്ങനെയല്ല എന്നും കത്തിൽ പറയുന്നു