ദേശീയപാത സംരക്ഷണ ഭിത്തി തകർന്നു; കുടുംബം അപകട ഭീഷണിയിൽ

ദേശീയപാത സംരക്ഷണ ഭിത്തി തകർന്നു; കുടുംബം അപകട ഭീഷണിയിൽ

  • വീടിന്റെ മുറ്റത്തോട് ചേർന്ന് നിൽക്കുന്ന ഭാഗം വരെ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്

വടകര: ദേശീയപാതയിൽ അരവിന്ദ് ഘോഷ് റോഡിൽ കനത്തമഴയെ തുടർന്ന് സംരക്ഷണ ഭിത്തി തകർന്നു. സർവിസ് റോഡിനോട് ചേർന്ന ഭാഗത്തെ സോയിൽ നെയിലിങ് ഭിത്തിയാണ് തകർന്നത്. ഇന്നലെ രാവിലെയാണ് സംഭവം. സംരക്ഷണ ഭിത്തി തകർന്നതോടെ ഇതിനോട് ചേർന്നുനിൽക്കുന്ന കിഴക്കേ വെന്തുരുത്തിയിൽ ബാബുവിന്റെ വീട് അപകട ഭീഷണിയിലാണുള്ളത്.

2001ൽ ഇവിടെ സോയിൽ നെയിലിങ് പ്രവൃത്തി നടത്തിയ ഭാഗം തകർന്നിരുന്നു. തുടർന്ന് കല്ലും കമ്പികളും മറ്റും ഉപയോഗിച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമിക്കുകയായിരുന്നു. ഇടിഞ്ഞുതാഴ്ന്നത് ഈ ഭാഗത്തെ മണ്ണാണ് . വീടിന്റെ മുറ്റത്തോട് ചേർന്ന് നിൽക്കുന്ന ഭാഗം വരെ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. മഴ തുടരുന്നതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ് ബാബുവിൻ്റെ കുടുംബം. ബാബുവും ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബം ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )