ദേശീയ ചലചിത്ര പുരസ്കാരം ഇന്ന് സമർപ്പിക്കും; ദാദാസാഹേബ് ഫാൽ കെ പുരസ്കാരം നടൻ മോഹൻലാലിന്‌

ദേശീയ ചലചിത്ര പുരസ്കാരം ഇന്ന് സമർപ്പിക്കും; ദാദാസാഹേബ് ഫാൽ കെ പുരസ്കാരം നടൻ മോഹൻലാലിന്‌

  • 2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്ന് സമ്മാനിക്കുന്നത്.

ന്യൂഡൽഹി:എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്ക്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സമ്മാനിക്കും. ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടൻമാർ.മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും ഏറ്റുവാങ്ങും.2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്ന് സമ്മാനിക്കുന്നത്.


ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖാനും ടൊൻറ്റ്വീൻത്ത് ഫെയിൽ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് വിക്രാന്ത് മാസിയെയും തെരഞ്ഞെടുത്തത്. റാണി മുഖർജിയാണ് മികച്ച നടി. ‘മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. ആദ്യമായാണ് മലയാള നടൻ ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.വൈകിട്ട് നാലുമണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )