ദേശീയ പാതയിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും; ദുരിതയാത്രയിൽ ജനം

ദേശീയ പാതയിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും; ദുരിതയാത്രയിൽ ജനം

  • കനത്ത ഗതാഗത കുരുക്ക്
  • മഴക്കാലത്ത് നടക്കുന്നത് ആശാസ്ത്രീയ പാത വികസനപ്രവർത്തിയെന്ന് ആക്ഷേപം

പയ്യോളി :ദേശീയ പാതയിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും കാരണം പയ്യോളി ജംഗ്ഷനിലും തിരുവങ്ങൂർ മുതൽ പൂക്കാട് വരെയും രാവിലെ മുതൽ വൻ ഗതാഗത കുരുക്ക് ദിനംപ്രതി തുടരുകയാണ്.

അതേ സമയം പയ്യോളിയിൽ സർവീസ് റോഡ് തകർന്ന നിലയിലാണ്.അതിനാൽ തന്നെ
അപകടങ്ങൾ പതിവാകുന്നുമുണ്ട് .ദേശീയപാത വികസന പ്രവർത്തി നടക്കുന്നത് ആശാസ്ത്രീയമായാണെന്നും മഴയുടെ സാഹചര്യം മനസിലാക്കിയുള്ള പ്രവർത്തി നടക്കണമെന്നും വലിയ ആവിശ്യം ഉയരുന്നുണ്ട്. റോഡിലെ കുഴിയും വെള്ളക്കെട്ടും ദിനം പ്രതി കൂടി വരികയാണ്. ദേശീയ പാതയിൽ തുടരെയുള്ള ഗതാഗതക്കുരുക്ക് കാരണം സമയബന്ധിതമായി ആളുകൾക്ക് യാത്രചെയ്യാൻ സാധിക്കുന്നില്ല എന്നത് വലിയ പ്രശ്‌നമായി യാത്രക്കാർ ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )