‘ദ കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്

‘ദ കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്

  • സിനിമ വിലയിരുത്താൻ കോടതിക്ക് അധികാരമില്ല, സെൻസർ ബോഡിനാണ് അധികരാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

കൊച്ചി: ‘ദ കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേയാണ് വിയോജിപ്പ് അറിച്ച് നിർമാതാവ് വിപുൽ അമൃത് ലാൽ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

സിനിമ വിലയിരുത്താൻ കോടതിക്ക് അധികാരമില്ല, സെൻസർ ബോഡിനാണ് അധികരാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിദഗ്‌ധർ കണ്ടതിനു ശേഷമാണ് സിനിമക്ക് അനുമതി ലഭിച്ചത്. നടപടികൾ പാലിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )