നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി

  • അര മണിക്കൂർ മാത്രമാണ് കോടതിയിൽ ഉണ്ടാകാറുളളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്ന് കോടതി വിമർശിച്ചു.

ഏറണാകുളം:നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസ്. വിചാരണക്കാലയളവിൽ അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ മാത്രമാണ്. അര മണിക്കൂർ മാത്രമാണ് കോടതിയിൽ ഉണ്ടാകാറുളളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്ന് കോടതി വിമർശിച്ചു. വിശ്രമസ്‌ഥലം എന്ന രീതിയിലാണ് കോടതിയിലെത്തുന്നത്. എന്നിട്ടാണ് അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളത്. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായില്ല.

അതേസമയം, വിചാരണക്കോടതിയുടെ വിമർശനം തള്ളി അഡ്വ.ടി.ബി.മിനി. ജഡ്‌ജിയുടേത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ഏൽപിച്ച ജോലി ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും മിനി പറഞ്ഞു. തനിക്ക് വിചാരണക്കോടതിയിൽ കാര്യമായ റോളില്ലെന്നും മിനി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )