
അബുദാബിയിൽ രണ്ടിടത്ത് ഇറാന്റെ ആക്രമണം
- സംഭവത്തിൽ ആർക്കും പരിക്കില്ല
അബുദാബി: രണ്ടിടത്ത് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. കേന്ദ്രം പ്രവർത്തനം നിർത്തിവെച്ചു. അജ്ബാൻ മേഖലയിലും ആക്രമണം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാന്റിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
CATEGORIES News
TAGS ABUDABI
