നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്

  • ഇന്ന് നിശബ്ദ പ്രചാരണ ദിനത്തിൽ സ്ഥാനാർത്ഥികൾ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ നടത്തിയ അതിതീവ്ര പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണിരുന്നു.

ഇന്ന് നിശബ്ദ പ്രചാരണ ദിനത്തിൽ സ്ഥാനാർത്ഥികൾ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ വോട്ടർമാരെ എത്തിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )