നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

  • പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സിനാൻ (17) എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം

കോഴിക്കോട് : റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് തിക്കോടി റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം നടന്നത്. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സിനാൻ (17) എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.

തിക്കോടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ വിദ്യാർത്ഥി കയറുകയായിരുന്നു.കാൽ തെന്നി താഴെ വീഴുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ പിടിച്ചുപോയതാകാം എന്നാണ് കരുതുന്നത്.കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ യാത്രക്കാരും റെയിൽവേ ജീവനക്കാരും ഉടൻ തന്നെ വിദ്യാർത്ഥിയെ സമീപത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )