
നിർദ്ദേശവുമായി അമിക്കസ് ക്യൂറി;സിനിമയിറങ്ങി 48 മണിക്കൂറിൽ റിവ്യൂ ചെയ്യരുത്
- റിപ്പോർട്ടിൽ കേന്ദ്രസർ ക്കാരിന്റെയടക്കം നിലപാട് തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു.
കൊച്ചി: പെട്ടന്നുള്ള സിനിമാ റിവ്യൂ തടയുന്നതിനായി റിലീസ് ചെയ്ത് ആദ്യ 48 മണിക്കൂറിൽ റിവ്യൂ വേണ്ട എന്ന നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു. വിവാദം ഉണ്ടാക്കി ക്ലിക്ക് ബൈറ്റ് വർധിപ്പിക്കാനായിരിക്കരുത് റിവ്യൂ എന്നും അമിക്കസ് ക്യൂറി ശ്യാം പദ്മൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ കേന്ദ്രസർ ക്കാരിന്റെയടക്കം നിലപാട് തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു.