
പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം
- റിയൽ-മണി ഗെയിമുകൾക്ക് പൂർണ്ണമായ നിരോധനമാണ് നിർദ്ദേശിക്കുന്നത്
ന്യൂഡൽഹി: പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം . ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻ്റ് റെഗുലേഷൻ ബില്ലിന് ലോക്സഭയുടെ അംഗീകാരം ലഭിച്ചു. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025 ലോക്സഭയിൽ പാസായി.

റിയൽ-മണി ഗെയിമുകൾക്ക് പൂർണ്ണമായ നിരോധനമാണ് നിർദ്ദേശിക്കുന്നത്. പണം പ്രതിഫലമായി പ്രതീക്ഷിച്ച് പങ്കെടുക്കാൻ പണം നിക്ഷേപിച്ചാണ് ഈ ഗെയിമുകൾ കളിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കെല്ലാം ഈ നിയമം ബാധകമാകും
CATEGORIES News
