പശ്ചിമേഷ്യ സംഘർഷം ; ഇന്ത്യയിൽ റദ്ദായത് 5,552വിമാനങ്ങൾ

പശ്ചിമേഷ്യ സംഘർഷം ; ഇന്ത്യയിൽ റദ്ദായത് 5,552വിമാനങ്ങൾ

  • പ്രതിസന്ധി ഘട്ടത്തിലും ഏകദേശം 2,19,780പേർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്.

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമാതിർത്തി അടച്ചിടലും മൂലം ഇന്ത്യയിൽ റദ്ദായത് 5,552വിമാനങ്ങൾ. 4,335 വിമാനങ്ങളാണ് ഇതുവരെ ഇന്ത്യൻ കമ്പനികൾ റദ്ദാക്കിയത്. വിദേശ വിമാന കമ്പനികൾ 1,187 വിമാനങ്ങളാണ് റദ്ദാക്കിയത്.

കേന്ദ്ര വ്യോമയാന മന്ത്രി കെ രാമമോഹൻ നായിഡു രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് കണക്കുകൾ. യു എസ് ഇസ്രായേൽ,ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന വ്യോമാതിർത്തികൾ അടച്ചിടുകയോ അപകടകരമാകുകയോ ചെയ്തിരിക്കയാണ്. പ്രതിസന്ധി ഘട്ടത്തിലും ഏകദേശം 2,19,780പേർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )