പഹൽഗാം ഭീകരാക്രമണം; അന്വേഷണം രാജ്യാന്തര തലത്തിലേക്ക്

പഹൽഗാം ഭീകരാക്രമണം; അന്വേഷണം രാജ്യാന്തര തലത്തിലേക്ക്

  • 2024 ജനുവരി 30നാണ് ഗോപ്രോ ചൈനയിൽ വെച്ച് ആക്ടിവേറ്റ് ചെയ്തെന്നാണ് കമ്പനി പറയുന്നത്

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം രാജ്യാന്തര തലത്തിലേക്ക്. ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലെന്ന് എൻഐഎ. ഗോപ്രോ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2024 ജനുവരി 30നാണ് ഗോപ്രോ ചൈനയിൽ വെച്ച് ആക്ടിവേറ്റ് ചെയ്തെന്നാണ് കമ്പനി പറയുന്നത്. ഇത് ആർക്ക് വിറ്റു എന്ന കാര്യത്തിൽ കമ്പനിക്ക് വ്യക്തതയില്ല. വാങ്ങിയയാളെയും ഉപയോഗിച്ചവരെയും കണ്ടെത്താൻ ജമ്മു കോടതി ലെറ്റർ റൊഗേറ്ററി പുറപ്പെടുവിച്ചു. ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്കാണ് ലെറ്റർ റോഗേറ്ററി നൽകിയത്. ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാൻ അഭ്യർത്ഥിച്ചുള്ള കത്താണ് ലെറ്റർ റൊഗേറ്ററി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )