
പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി: സ്വതന്ത്രനായി മത്സരിക്കേണ്ടി വരും
- രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം.
മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി.ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്.ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം.തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്. മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പ് നാമനിർദേശ പത്രികയിൽ വേണമെന്നാണ് ചട്ടം.ഇത് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വരണാധികാരി പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം.

ഭരണാധികാരിയുടെ തീരുമാനത്തെ അൻവറിന്റെ അനുകൂലികൾ എതിർത്തു. അൻവറിന്റെ അഭിഭാഷകർ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ അൻവർ സ്വതന്ത്രനായി തന്നെ നിലമ്പൂരിൽ മത്സരിക്കേണ്ടി വരും.
