
ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും-ഷാഫി പറമ്പിൽ
- യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു
മലപ്പുറം : പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എം പി. ആര് എന്ത് പ്രചരിപ്പിച്ചാലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും, ജനങ്ങളുടെ പൾസ് അറിഞ്ഞാണ് യുഡിഎഫ് പ്രവർത്തനമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

എതിർ സ്ഥാനാർഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിൽ ഉണ്ട്. യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. ആശാവർക്കർമാരുടെ സമരം ചർച്ചയാകും. പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഏറ്റവും ഗുണം ലഭിക്കുക യുഡിഎഫനാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും. യുഡിഎഫിൻ്റെ ജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് അനുകൂലമാണ്. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
