
പിഷാരികാവ് കാളിയാട്ടം കൊടിയേറി
- മേൽശാന്തി എൻ. നാരായണൻ മൂസത് കാർമികത്വം വഹിച്ചു
കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവം ഇന്ന് രാവിലെ കൊടിയേറി. മേൽശാന്തി എൻ. നാരായണൻ മൂസത് കാർമികത്വം വഹിച്ചു. നൂറ്കണക്കിന് ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് കാഴ്ച ശീവേലിയ്ക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ മേള പ്രമാണിയായി.

രാവിലെ 10.30 ന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം, കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തില്‍ അവകാശ വരവ്, കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്നു, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് കാഴ്ച ശീവേലിക്ക് വെള്ളിത്തുരുത്തി ഉണ്ണി നായര്‍ നേതൃത്വം നല്‍കും.രാത്രി 7 .30 ന് ബ്രഹ്മ ഭജന്‍സ് ഉണ്ടാവും.
CATEGORIES News
