
പുതിയ പാർട്ടിയുമായി പി.വി.അൻവർ
- പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും
നിലമ്പൂർ:നിലമ്പൂർ എംഎൽഎ പി.വി.അൻവർ പുതിയ പാർട്ടിയുമായി രംഗത്ത്. അൻവർ മുഖ്യമന്ത്രിയ്ക്കെതിരെയും പാർട്ടിയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളുനയിച്ചിരുന്നു. അതേ സമയം പുതിയ പാർട്ടിയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും . വന്യമൃഗ ശല്യം ആദ്യം ഏറ്റെടുക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അൻവർ പറഞ്ഞു. തന്നോടൊപ്പം യുവാക്കൾ കൂടെ നിൽക്കും. മതേതര സ്വഭാവമുള്ള പാർട്ടിയാണ് താൻ രൂപീകരിക്കുന്നതെന്നും പി. വി.അൻവർ വ്യക്തമാക്കി. ഞായറാഴ്ച മഞ്ചേരിയിൽ ഒരു ലക്ഷം പേരെ വച്ച് പരിപാടി സംഘടിപ്പിക്കുമെന്നും അൻവർ.
അതേ സമയം മുഖ്യമന്ത്രിയെ മാറ്റാൻ സിപിഎം തയ്യാറാവണമെന്ന് പി.വി.അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഈ അവസ്ഥയിൽ താനാണെങ്കിൽ മാറിയേനെ. ബാക്കിയുള്ള ഭരണകാലം മാറ്റാരെങ്കിലും നയിക്കട്ടെ.അതിന് ശേഷിയുള്ളവർ പാർട്ടിയിലുണ്ട്. മറ്റാരുമില്ലെങ്കിൽ റിയാസിനെ തന്നെ ഏൽപ്പിക്കട്ടെയെന്നും അൻവർ പരിഹാസ രൂപേണ പറഞ്ഞു.