പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ

പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ

  • ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്

കുറ്റ്യാടി: കോഴിക്കോട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ബദ ൽ മാർഗമായി നിർദേശിക്കപ്പെട്ട ഹൈവേ സംബന്ധിച്ച് നിർദേശം കേന്ദ്ര സർക്കാറിന്റെ പരിഗണനയിൽ ഇല്ലെന്ന് ഷാഫി പറമ്പിൽ എം.പിയെ അറിയിച്ചു. പദ്ധതിക്ക് 7134 കോടി രൂപ വകയിരുത്തിയതായി മൂന്നുകൊല്ലം മുമ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പ്രഖ്യാപിക്കുകയും വയനാട് എം.പി രാഹുൽ ഗാന്ധിയെ രേഖാമൂലം അറിയിച്ചതു മാണ്.ഫണ്ട് വകയിരുത്തിയശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള പ്രോജ ക്റ്റ് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തു കയും ചെയ്തതാണ്. രാത്രികാല ഗതാഗത നിരോധനം ഇല്ലാത്തതും 24 മണിക്കൂർ ഗതാ ഗത സൗകര്യമുള്ളതും പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്തതുമാണ് പ്രസ്തുത പാത. കൂടാതെ വന്യമൃഗ സംരക്ഷണം പ്രകൃതി സംരക്ഷണവും ഉറപ്പുനൽകുന്നതുമാണ്.

ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്.അടുത്തകാലത്ത് കേരള മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിലും മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗതമന്ത്രിയുമായുള്ള പ്രത്യേക ചർച്ചയിലും സംസ്ഥാന ഗവൺമെന്റ് ഈ പദ്ധതിയെ സംബന്ധിച്ച് അജണ്ട ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )