
പോളിങ് സമയം അവസാനിച്ചു. എന്നാൽ ഇപ്പോഴും ക്യൂവിൽ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്
- . ആറ് മണി വരെ വരിയിൽ ഉണ്ടായിരുന്നവർക്കെല്ലാം ടോക്കൺ നൽകിയിട്ടുണ്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് നിയമസഭതെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ ഇപ്പോഴും ക്യൂവിൽ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയിൽ ഉണ്ടായിരുന്നവർക്കെല്ലാം ടോക്കൺ നൽകിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തിൽ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടർ പട്ടികയിലുള്ളത്
CATEGORIES News
