പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല.

തിരുവനന്തപുരം :യുഡിഎഫിനും കോൺഗ്രസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചക്ക് വർഗീയത പറയുകയാണെന്നും വിഡി സതീശൻ പറഞ്ഞു. മതേതരത്വം സംരക്ഷിക്കലാണ്. ലീഗിന്റെയും കോൺഗ്രസിന്റെയും ആദ്യ പരിഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ വരാനും ഔദ്യോഗിക പരിപാടികളിലും പാർട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ, മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെയും മൂല്യമങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്.

വികസന നേട്ടങ്ങൾ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുൻഗണനാ ക്രമങ്ങളെ കുറിച്ചോ പറയാൻ നാവനക്കിയില്ല. പകരം പറയുന്നത് വർഗീയത മാത്രം. കേരളത്തിൽ ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടൻ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )