
ഫാമിലി മെഡിക്കൽ ക്യാമ്പ് ഒരുക്കി ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി
- ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
ദോഹ :ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 300 ഓളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ സൗജന്യ രക്തപരിശോധന, ഡോക്ടർ കൺസൾട്ടേഷൻ , ദന്ത പരിശോധന എന്നിവ നടന്നു.

സ്വന്തം ജീവിതം പൊതുജന സേവനത്തിനായി മാറ്റി വെച്ച, പാവപെട്ട ജനതയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തെ ഓർക്കുന്ന ഈ ദിനത്തിൽ പ്രവാസി കുടുംബങ്ങൾക്കായ് ഇത്രയും മനോഹരമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്ത ഇന്ത്യൻ എംബസ്സി അപെക്സിബോഡി ആയ ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ പറഞ്ഞു .
ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു .പ്രവാസികളിൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രീതംകുമാർ ഫ്രാൻസിസ് ആരോഗ്യ ബോധവൽക്കരണം നടത്തി .ഖത്തർ ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ , ജോപ്പച്ചൻ , സിദ്ധിഖ് പുറായിൽ ,ഹൈദർ ചുങ്കത്തറ , ഷാനവാസ് ഷെറാട്ടൺ , അബ്ബാസ്. സി.വി ,ആരിഫ് പയന്തോങ് ,ഐസിഎഫ് മാനേജ്കമ്മിറ്റി അംഗം റഊഫ് കൊണ്ടോട്ടി,ഇൻകാസ് കണ്ണൂർ പ്രസിഡൻ്റ് ഷമീർ മട്ടന്നൂർ ,ജനറൽസെക്രട്ടറി പിയാസ് മേച്ചേരി ,നേതാക്കന്മാരായ സഞ്ജയ് രവീന്ദ്രൻ,സന്തോഷ്,സുനിൽകുമാർ,കെഎം സി സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ആതിഖ് , ട്രഷറർ അജ്മൽ തേങ്ങലക്കണ്ടി, വനിതാവിങ് ജില്ലാ പ്രസിഡൻ്റ് സ്നേഹ സരിൻ എന്നിവർ സംസാരിച്ചു . ജില്ലാ കമ്മിറ്റി ഭാരവാഹികൾ,എക്സികുട്ടീവ് അംഗങ്ങൾ, നിയോജകമണ്ഡലം ഭാരവാഹികൾ ,വനിതാ വിങ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.