ബംഗാളിൽ നിപ ഭീതി ; രണ്ട് നഴ്സു‌മാർക്ക് നിപ സ്ഥിരീകരിച്ചു

ബംഗാളിൽ നിപ ഭീതി ; രണ്ട് നഴ്സു‌മാർക്ക് നിപ സ്ഥിരീകരിച്ചു

  • നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്‌സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉൾപ്പെട്ടിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിപ ഭീതിയിൽ. രണ്ട് നഴ്‌സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്‌സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉൾപ്പെട്ടിട്ടുണ്ട്.

കൂടുതലും ആരോഗ്യപ്രവർത്തകരാണ്. നിപ സ്ഥിരീകരിച്ചത് ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )