ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു; തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ

ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു; തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ

  • ഓപ്പറേഷൻ ടിക്ക എന്ന പേരിലാണ് ബാരാമുള്ളയിൽ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്

ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ തിരച്ചിൽ ശക്തമാക്കി സൈന്യം. ബാരാമുള്ളയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ‘ഓപ്പറേഷൻ ടിക്ക’ എന്ന പേരിലാണ് ബാരാമുള്ളയിൽ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. മേഖലയിൽ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച‌ രാവിലെയാണ് ബാരാമുള്ളയിൽ നിയന്ത്രണരേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് പാകിസ്ത‌ാൻ രംഗത്തെത്തി. പാകിസ്‌താൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ് ആണ് പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയത്. എല്ലാരൂപത്തിലുമുള്ള ഭീകരവാദത്തെ എതിർക്കുന്ന രാജ്യമാണ് പാകിസ്‌താനെന്നും പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താന് ബന്ധമില്ലെന്നും പാക് മന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്ന് പാകിസ്താന് ഭയമുണ്ട്. തിരിച്ചടി ഭയന്ന് നിയന്ത്രണരേഖയ്ക്കടുത്തുള്ള ഗ്രാമങ്ങൾ പാകിസ്‌താൻ ഒഴിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഉറിയിലും പുൽവാമയിലും നടന്ന ഭീകരാക്രമണത്തിന് കനത്തതിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയിരുന്നത്. 2016-ലെ ഭീകരാക്രമണത്തിന് സർജിക്കൽ സ്ട്രൈക്കിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. 2019-ലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ത‌ാനിലെ ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയും ഇന്ത്യ തിരിച്ചടിച്ചിരുന്നു. ബലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പിനെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )