
ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി
- എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഒറ്റത്തെങ്ങുള്ളതിൽ ഒടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്. ഇതുസംബന്ധിച്ച് ബാലുശ്ശേരി പോലീസിൽ ബന്ധുക്കൾ പരാതി നൽകി.

കെഎൽ 56 പി 0398 നമ്പർ സ്വിഫ്റ്റ് ഡിസയർ കാറുമായാണ് ബവിൻ പോയതെന്ന് പരാതിയിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫോൺ: 0496 2642040, 9645339722.
CATEGORIES News
