ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

  • ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപെട്ടു.മരിച്ചത് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു. അപകടം നടന്നത് ബന്നാർഘട്ട റോഡ്-കമ്മനഹള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു. ബൊമ്മസാന്ദ്രയിലെ ഒരു സ്വകാര്യ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് സഹദ്. റിഷ്ണു ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )