
മട്ടാഞ്ചേരിയിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു
- മുൻവൈരാഗ്യത്തിൽ കുത്തിയത് എട്ട് തവണ
മട്ടാഞ്ചേരി: നടുറോഡിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴ സ്വദേശി ബിനു(36)നാണ് കുത്തേറ്റത്. കൊച്ചി സ്വദേശിയായ ഇർഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ കൂവപ്പാടം കവലയിലാണ് സംഭവം. മുൻ വൈരാഗ്യമാണ് അക്രമണത്തിന് കാരണം. ബിനുവിന് എട്ടോളം കുത്തുകളേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇർഫാനെ മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.
CATEGORIES News
