
മഡ്ഗാവ്- എറണാകുളം പ്രതിവാര എക്‌സ്പ്രസ് തീവണ്ടി റദ്ദാക്കി
- ഓണത്തോട് അനുബന്ധിച്ചുള്ള ട്രെയിൻ റദ്ദാക്കൽ മലയാളികൾക്ക് തിരിച്ചടിയായി
പാലക്കാട്: കൊങ്കൺ റെയിൽവേയിൽ പൽവാൽ സ്റ്റേഷനിൽ ഇൻ്റർലോക്കിങ് ജോലി നടക്കുന്നതിനാൽ മഡ്ഗാവ് ജങ്ഷൻ- എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് പ്രതിവാര എക്‌സ്പ്രസ് (10215) സെപ്റ്റംബർ 8, 15 തീയതികളിലെ സർവീസ് റദ്ദാക്കി. തിരിച്ചുള്ള എറണാകുളം ജങ്ഷൻ- മഡ്ഗാവ് ജങ്ഷൻ സൂപ്പർ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ് (10216) 9, 16 തീയതികളിലെ സർവീസും റദ്ദാക്കിയിട്ടുണ്ട്.
അതേ സമയം ഓണത്തോട് അനുബന്ധിച്ചുള്ള ട്രെയിൻ റദ്ദാക്കൽ മലയാളികൾക്ക് വലിയ തിരിച്ചടിയാകും.കൂടുതൽ ട്രെയിനുകൾ അനുവദിക്കാത്തതിനൊപ്പം നിലവിലുള്ളതു കൂടി മുടങ്ങുന്നത് ഓണക്കാല യാത്രക്കാരെ പ്രതിസന്ധിയിലാക്കും
CATEGORIES News