
മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിംഗ് കുന്ദമംഗലത്ത്
- 84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്
തിരുവനന്തപുരം : കേരളം വിധിയെഴുതിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്.
84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് രാഷ്ട്രീയ മുന്നണികളെ ഒരേപോലെ ആവേശത്തിലാഴ്ത്തുന്നു.
CATEGORIES News
