
മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പിടിയിൽ
- കാസർകോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്: മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിക്കാണ് മയക്ക്മരുന്ന് നൽകി പീഡിപ്പിച്ചത്. ബീച്ചിൽ നിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരു ന്നു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്ക് മരുന്ന് നൽകിയത്. തുടർന്ന് 4,000 രൂപ നൽകി കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയും ചെയ്തു. വെള്ളയിൽ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടർന്ന് പീഡനത്തിരയാവുകയുമായിരു ന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ശേഷം ബീച്ചിൽ ഇറക്കിവിട്ട പെൺകുട്ടിയെ പെരിന്തൽമണ്ണ പോലീസ് കണ്ടെത്തുകയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
