മെഡി.കോളജ് ആശുപത്രിയിൽ വീണ്ടും തീക്കളി, പുകമറ; തീപിടിത്തത്തിൽ അധികൃതർക്കു പല നിലപാട്

മെഡി.കോളജ് ആശുപത്രിയിൽ വീണ്ടും തീക്കളി, പുകമറ; തീപിടിത്തത്തിൽ അധികൃതർക്കു പല നിലപാട്

  • ചെറിയൊരു ‘സ്‌പാർക്ക്’ മാത്രമാണ് ഉണ്ടായതെന്ന് വിശദീകരിച്ച അധികൃതർ മാധ്യമങ്ങളെയും ജനപ്രതിനിധികളെയും സംഭവസ്ഥലത്തു നിന്നു പൂർണമായും വിലക്കി

കോഴിക്കോട്; ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാമതും തീ പുകഞ്ഞു പിടിച്ച സംഭവത്തിൽ അധികൃതർക്ക് പല നിലപാട്.
ചെറിയൊരു ‘സ്‌പാർക്ക്’ മാത്രമാണ് ഉണ്ടായതെന്ന് വിശദീകരിച്ച അധികൃതർ മാധ്യമങ്ങളെയും ജനപ്രതിനിധികളെയും സംഭവസ്ഥലത്തു നിന്നു പൂർണമായും വിലക്കി. അധികൃതർ കൃത്യമായ വിവരം പുറത്തു വിടാതിരുന്നതോടെയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, യൂത്ത് കോൺഗ്രസ് നേതാവ് കെ.എം.അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ പ്രതിഷേധം ഉയർത്തിയത്. ഇതോടെ എം.കെ.രാഘവൻ എംപിയെ മാത്രം കടത്തിവിട്ടു. അൽപ സമയത്തിനകം മേയർ ബീന ഫിലിപ്പിനെയും അകത്തേക്കു കയറ്റി വിട്ടെങ്കിലും ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തിൽ മുകളിലേക്കു കയറാൻ കഴിയാത്തതിനാൽ സംഭവ സ്ഥലം കാണാൻ കഴിഞ്ഞില്ലെന്നു ബീന ഫിലിപ് വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )