മേപ്പയ്യൂർ- നെല്ലാടി റോഡ് നവീകരണം; യുഡിഎഫ് സമര പ്രഖ്യാപനം

മേപ്പയ്യൂർ- നെല്ലാടി റോഡ് നവീകരണം; യുഡിഎഫ് സമര പ്രഖ്യാപനം

  • ജില്ലാ യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ- നെല്ല്യാടി റോഡ് നവീകരണം ഉടൻ പൂർത്തിയാക്കുക എന്നാവശ്യപ്പെട്ട് യുഡിഎഫ് മേപ്പയ്യൂർ പഞ്ചായത്ത്‌ സമര പ്രഖ്യാപന പൊതുയോഗം നടത്തി. ജില്ലാ യുഡിഫ് ചെയർമാൻ കെ. ബാലനാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു .


മേപ്പയ്യൂർ ടൗൺ മുതൽ നെല്യാടി പാലം വരെ ഏറെ ക്ലേശകരമാണ് യാത്ര. അതോടൊപ്പം ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന് പൈപ്പിടുന്നതിനു വേണ്ടി റോഡിൽ കിടങ്ങുകീറിയതോടെ യാത്ര ക്ലേശം രൂക്ഷമായി. ജില്ലയിലെ പ്രധാന പാതകളിൽ ഒന്നാണിത്. കൊല്ലം-മേപ്പയ്യൂർ റോഡിലെ ഗതാഗത ക്ലേശത്തിന് പരിഹാരം കാണുകയും യാത്ര സുഗമമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )