
മൈസൂരിനടുത്ത് കെഎസ്ആർടിസി ബസിനു തീപിടിച്ചു
- യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മൈസൂർ:മൈസൂരിനടുത്ത് സമീപം നഞ്ചൻകോട്ട് കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ഡീലക്സ് ബസിനാണ് തീ പിടിച്ചത്.

പുലർച്ചെ രണ്ടു മണിയോടെ ബസ് നഞ്ചൻകോട് എത്തിയപ്പോഴാണ് തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു. തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ അതിവേഗത്തിൽ പുറത്തിറക്കുകയായിരുന്നു. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ബസ് പൂർണമായും കത്തി നശിച്ചു.
CATEGORIES News
