
യുഎസിൽ നിന്ന് എൽപിജിയുമായി ടാങ്കറുകൾ ഇന്ത്യയിൽ എത്തി തുടങ്ങി
- ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു
ഡൽഹി: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോൾ യുഎസിൽ നിന്ന് എൽപിജിയുമായി ടാങ്കറുകൾ ഇന്ത്യയിൽ എത്തി തുടങ്ങി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരു തുറമുഖത്ത് എത്തി. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഉൾക്കൊള്ളുന്ന സുരക്ഷ ചട്ടക്കൂട് എന്ന നിർദ്ദേശം ഇറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. മംഗ്ലൂരു തുറമുഖത്ത് എത്തിയ പൈക്‌സിസ് പയനിയർ എന്ന എൽപിജി ടാങ്കറിൽ 16714 ടൺ എൽപിജിയാണ് ആകെയുള്ളത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. രാജ്യത്തിനകത്തെ എൽപിജി ഉത്പാദനം നാല്പതു ശതമാനം ഉയർന്നു. ഇന്നലെ റഷ്യയിൽ നിന്നുള്ള അക്വ ടൈറ്റൻ എന്ന ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരുവിൽ എത്തിയിരുന്നു.
CATEGORIES News
TAGS newdelhi
