യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു

യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു

  • താമരശ്ശേരി അമ്പായത്തോട് സ്വദേശി മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെ(39)തിരെയാണ് പോലീസ് നടപടി.

കോഴിക്കോട് : യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെ(39)തിരെയാണ് പോലീസ് നടപടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. താമരശ്ശേരി, കോഴിക്കോട് ടൗൺ, കണ്ണൂർ, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാൾ, പേപ്പർകട്ടർ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കൽ, പൊതുമുതൽ നശിപ്പിക്കൽ,സ്ത്രീകൾക്കെതിരായ ആക്രമണം എന്നിവയാണ് ഇയാളുടെ സ്ഥിരം കുറ്റകൃത്യ രീതി.

നിലവിൽ ജയിൽവാസം അനുഭവിക്കുകയാണ് ഇയാളിപ്പോൾ. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സമർപിച്ച ശുപാർശയിൽ കോഴിക്കോട് ജില്ലാ കലക്ടറാണ് റോഷനെതിരേ കാപ്പ ചുമത്തിയത്. ഇയാളെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )