
രണ്ടുവർഷം മുൻപ് കണ്ടെത്തി റിപ്പോർട്ട് ചെയ്ത് തകരാറുകൾപോലും പരിഹരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്
- ഈ വർഷം മേയിൽ തുടർച്ചയായ രണ്ട് തീപിടിത്തങ്ങൾക്ക് ശ ഷം നടത്തിയ പരിശോധനയിലും പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിരുന്നില്ലെന്ന് കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ പി.എം.എസ്.എസ്.വൈ സൂപ്പ ർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ബ്ലോക്കിൽ രണ്ടുവർഷം മുമ്പ് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം കണ്ടെത്തി റിപ്പോർട്ട് ചെയ്ത് തകരാറുകൾപോലും പരിഹരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട്. ഈ വർഷം മേയിൽ തുടർച്ചയായ രണ്ട് തീപിടിത്തങ്ങൾക്ക് ശ ഷം നടത്തിയ പരിശോധനയിലും പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിരുന്നില്ലെന്ന് കണ്ടെത്തി.

2023ലും 2024ലും കണ്ടെത്തിയ തകരാറുകൾ തീപിടിത്തങ്ങ ൾക്കുശേഷവും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇലക്ട്രി ക്കൽ ഇൻസ്പെക്ടറേറ്റ് മേയ് 18ന് പരിഷ്കരിച്ച റി പ്പോർട്ടിൽ പറയുന്നു.
CATEGORIES News