രാഷ്ട്രപതി അവാർഡ് ജേതാവ് പി.കെ. ബാബുവിനെ ആദരിച്ചു

രാഷ്ട്രപതി അവാർഡ് ജേതാവ് പി.കെ. ബാബുവിനെ ആദരിച്ചു

  • ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു

കൊയിലാണ്ടി: രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ കൊയിലാണ്ടി ഫയർഫോഴ്സ് ഓഫീസർ പി.കെ. ബാബുവിനെ അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിസ്ട്രിക്ടിലെ ഏറ്റവും നല്ല പ്രസിഡൻ്റ് അവാർഡ് നേടിയ എം. ആർ. ബാലകൃഷ്ണന് അവാർഡും ഇൻ്റർനാഷണൽ പ്രസിഡൻ്റ് അപ്രിസിയേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച എൻ. ചന്ദ്രശേഖരന് സർട്ടിഫിക്കറ്റും ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു നൽകി.

വി.പി.സുകുമാരൻ, കെ. സുധാകരൻ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, പി.കെ.ശ്രീധരൻ, എൻ. ഗോപിനാഥൻ, കെ. വിനോദ്കുമാർ, സി.പി. ആനന്ദൻ, എ.വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )