
റെയിൽവേ ഗ്രൂപ്പ് ഡി: പത്താം ക്ലാസുകാർക്ക് അവസരം
- ഒരു ലക്ഷം ഒഴിവുകളിലേക്ക് വിജ്ഞാപനം ഉടനെ
ന്യൂ ഡൽഹി :റെയിൽവേ റിക്രൂട്മെന്റ് ബോഡ് (RRB) ഗ്രൂപ്പ് ഡിയിൽ പത്താം ക്ലാസുകാർക്ക് ഒരു ലക്ഷം ഒഴിവുകൾ. ഒക്ടോബർ അവസാനത്തോടെ വിജ്ഞാപനം പുറത്തിറങ്ങും. വെബ്സൈറ്റ്:rrbcdg.gov.in
പ്രായപരിധി:1830 ( അർഹതയുള്ള വിഭാഗങ്ങൾക്ക് വയസിളവ്)
യോഗ്യത: പത്താം ക്ലാസ് / ഹയർ സെക്കൻഡറി വിജയം.

പരീക്ഷ: ഓൺലൈൻ മോഡിൽ (90 മിനിറ്റ് പരീക്ഷ). അപേക്ഷ ഫീസ്: ജനറൽ വിഭാഗം 500 രൂപ, സംവരണ വിഭാഗം: 250 രൂപ. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രമാണ പരിശോധന ഉണ്ടായിരിക്കും.
ഇന്ത്യൻ ആർമിയിൽ ഓഫീസർ പ്ലസ്സുകാർക്ക് അവസരം. ഇന്ത്യൻ ആർമിയിൽ ഓഫിസറുടെ 90 ഒഴിവുകളിൽ ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് പ്ലസ്ട യോഗ്യതയുള്ളവർക്ക് അവസരം. 2025ജൂലൈയിൽ കോഴ്സ് ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓഫിസർ തസ്തികകളിലേക്കുള്ള പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണിത്.
അപേക്ഷിക്കേണ്ട അവസാന തീയതി:
നവംബർ 5. വെബ്സൈറ്റ്: joinindianarmy.nic.in.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട പ്ലസ് ടു വിജയിച്ചിരിക്കണം. (മൂന്നിലും ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം). 2024 ലെ ജെ.ഇ.ഇ. (മെയിൻസ്) പരീക്ഷയിൽ പങ്കെടുത്തവരാകണം.
പ്രായം: 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ
ജനിച്ചവരായിരിക്കണം. അഭിമുഖം: 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടെറാഡൂണിലെ മിലിട്ടറി അക്കാദമിയിലായിരിക്കാം പരിശീലനംതിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടെറാഡൂണിലെ മിലിട്ടറി അക്കാദമിയിലായിരിക്കും പരിശീലനം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ രണ്ടു പകർപ്പുകളിൽ ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം.
