ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ ചെമ്പു പാളിയല്ല സ്വർണപാളികൾ; ഉറപ്പിച്ച് ദേവസ്വം ഉദ്യോഗസ്ഥർ

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ ചെമ്പു പാളിയല്ല സ്വർണപാളികൾ; ഉറപ്പിച്ച് ദേവസ്വം ഉദ്യോഗസ്ഥർ

  • ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയത് 1999 ൽ വിജയ് മല്യ സ്വർണത്തിൽ പൊതിഞ്ഞ ചെമ്പുപാളി തന്നെയാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു.

പത്തനംതിട്ട:ശബരിമലയിലെ ദ്വാര പാലക ശിൽപ്പങ്ങളിലേത് സ്വർണ്ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019 ലെ ദേവസ്വം ഉത്തരവിൽ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥർ ദേവസ്വം വിജിലൻസിന് നൽകി. യഥാർത്ഥ ചെമ്പു പാളിയിൽ നേരിയ അളവിലാണ് സ്വർണ്ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാർ മൊഴി നൽകിയത്.

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയത് 1999 ൽ വിജയ് മല്യ സ്വർണത്തിൽ പൊതിഞ്ഞ ചെമ്പുപാളി തന്നെയാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു. എന്നാൽ വിശദ അന്വേഷണത്തിനുശേഷം മാത്രം ഈ വിശദീകരണം അംഗീകരിക്കണോയെന്ന് തീരുമാനിക്കാനാണ് ദേവസ്വം വിജിലൻസ് ആലോചിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )