ശബരിമല യുവതീപ്രവേശന കേസിൽ അവിശ്വാസികളുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി

ശബരിമല യുവതീപ്രവേശന കേസിൽ അവിശ്വാസികളുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി

  • കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തോടുള്ള പ്രതികരണമായാണ് കോടതിയുടെ നിരീക്ഷണം.

ന്യൂഡൽഹി :ശബരിമല യുവതീ പ്രവേശന കേസിൽ അവിശ്വാസികളുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്നയുടേതാണ് നിർണായക ചോദ്യം. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നായിരുന്നു നാഗരത്നയുടെ പരാമർശം.ഒരു മതവിശ്വാസത്തിലെ ഏതൊക്കെ ആചാരങ്ങൾ അന്ധവിശ്വാസമെന്ന് നിർവചിക്കാനും, നിർണയിക്കാനുമുള്ള അധികാരപരിധി കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജഡ്‌ജിമാർ മതത്തിലല്ല, നിയമമേഖലയിലാണ് വിദഗ്ധരായിട്ടുള്ളത്. അതിനാൽ മതേതര കോടതിക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തോടുള്ള പ്രതികരണമായാണ് കോടതിയുടെ നിരീക്ഷണം. അന്ധവിശ്വാസപരമായ ആചാരം എന്താണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് തുഷാർ മേത്ത ചോദിച്ചിരുന്നു.

സോളിസിറ്റർ ജനറലിന്റേത് തികച്ചും ലളിതവൽക്കരിച്ച പ്രസ്താവനയാണെന്നും, ഒരു കാര്യം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അവകാശവും അധികാരപരിധിയും ഉണ്ടെന്നും ജ‌റ്റിസ് അമാനുല്ല ചൂണ്ടിക്കാട്ടി. മന്ത്രവാദം മതപരമായ ആചാരത്തിന്റെ ഭാഗമാണോ എന്ന് ജസ്റ്റിസ് ബാഗ്‌ചി ചോദിച്ചു. അത് അന്ധവിശ്വാസമായി കണക്കാക്കില്ലേ? പൊതുജനാരോഗ്യം, ധാർമികത, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് അത്തരം ആചാരങ്ങൾ നിരോധിക്കാൻ കോടതിക്ക് നിർദേശം നൽകിക്കൂടെയെന്നും ജസ്റ്റിസ് ബാഗ്‌ചി ചോദിച്ചു. അത്തരം കാര്യങ്ങളിൽ ജുഡീഷ്യൽ റിവ്യൂ സാധ്യമാണ്. പക്ഷേ അത് ആ ആചാരം അന്ധവിശ്വാസമായതുകൊണ്ടല്ല, മറിച്ച് ആരോഗ്യം, ധാർമികത, ക്രമസമാധാനം എന്നിവയെ ബാധിക്കുന്നത് കൊണ്ടായിരിക്കണമെന്ന് തുഷാർ മേത്ത മറുപടി നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )