
ശബരി മലയിൽ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ; കയ്യിൽ ബാന്റ് കെട്ടിയാൽ മതി
- കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത്
പത്തനംതിട്ട: ശബരിമലയിലെത്തുമ്പോൾ കൂട്ടംതെറ്റുമെന്ന് പേടി വേണ്ട.സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത് പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാൻ്റ് കയ്യിൽ ധരിപ്പിച്ചാണ്.കുട്ടികൾ, വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്ക് പമ്പ മുതൽ തന്നെ പോലീസ് പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്. വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ വലിയ പരാതികൾക്കും പരിഭവങ്ങൾക്കുമാണ് കേരള പോലീസിന്റെ ഈ സേവനത്തിലൂടെ പരിഹാരമാവുന്നത്.
