
ശാസ്ത്ര പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു
- ഒള്ളൂർ ജി.യു.പി.സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ശില്പശാല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി : വിദ്യാഭ്യാസ സമിതി ശാസ്ത്ര പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. ഒള്ളൂർ ജി.യു.പി.സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ശില്പശാല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി കരിയാറത്ത് മീത്തൽ അധ്യക്ഷത വഹിച്ചു. അനിഷ് സി. എം ,കെ .സി ഇബ്രാഹിം, ഷാജു വി. അശ്വതി അജിത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുരേന്ദ്രൻ ചെത്തുകടവ് ശില്പശാലക്ക് നേതൃത്വം നൽകി. ഇംപ്ലിമെൻ്റിംഗ് ഓഫീസർ ഗണേശ് കക്കഞ്ചേരി സ്വാഗതവും പ്രധാനാധ്യാപകൻ പ്രകാശൻ ഇ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ പതിമൂന്ന് വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമ്പത് വിദ്യാർഥികൾ പരീക്ഷണ ശില്പശാലയിൽ പങ്കെടുത്തു.
CATEGORIES News
