
സംസ്ഥാനം കനത്ത ചൂടിലേക്ക്
- 2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
തിരുവനന്തപുരം :സംസ്ഥാനത്ത് ഉയർന്ന താപനില തുടരും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ കേരളത്തിലായിരിക്കും ഉയർന്ന ചൂട് അനുഭവപ്പെടുക. ഉയർന്ന താപനിലയും ഈർപ്പമുളള വായുവും കാരണം ചൂടും, അസ്വസ്ഥതയുമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക